ജയ്പൂര്‍: 150 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേരെ രാജസ്ഥാന്‍ പോലിസ് പിടികൂടി. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് മാരുതി സിയാസ് കാറിലുണ്ടായിരുന്നത്. സ്‌ഫോടനത്തിനുപയോഗിക്കുന്ന 1,100 മീറ്റര്‍ ഫ്യൂസ് വയറും 200 ബാറ്ററികളും ടോങ്ക് പോലിസ് പിടിച്ചെടുത്തു. സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്‌വി എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ബുന്ദിയില്‍നിന്ന് ടോങ്കിലേക്ക് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലിസ് വഴി തടഞ്ഞ് പിടികൂടുകയായിരുന്നു. പുതുവര്‍ഷത്തലേന്ന് വലിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയത് ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.