ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 26 മുതലാണ് ടിക്കറ്റ് നിരക്ക് കൂട്ടുക. 215 കിലോമീറ്ററിലധികം ദൂരത്തിന് മുകളിലേക്ക് ഓര്‍ഡിനറി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കില്‍ വര്‍ധനയുണ്ടാകും. മെയില്‍, എക്‌സ്പ്രസ് നോണ്‍-എസി ട്രെയിനുകളില്‍ കിലോമീറ്ററിന് 2 പൈസ നിരക്ക് വര്‍ദ്ധിക്കും. എസി ക്ലാസ് യാത്രയുടെ നിരക്കില്‍ എല്ലാ വിഭാഗങ്ങളിലും കിലോമീറ്ററിന് 2 പൈസ വര്‍ദ്ധനവുണ്ടാകും. നോണ്‍-എസി കോച്ചില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധികമായി 10 രൂപ നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്ക് കൂട്ടി ഈ സാമ്പത്തിക വര്‍ഷം ഏകദേശം 600 കോടി രൂപ അധികമായി നേടാനാവുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലം ജൂലൈ ഒന്നിനും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.