പരപ്പനങ്ങാടി: ചെറമംഗലം റെയില്‍വേ മേല്‍പാലം നിര്‍മ്മാണത്തിന് വിട്ടു നല്‍കാന്‍ നിര്‍ദ്ദേശിച്ച കോക്കനട്ട് നഴ്‌സറിയുടെ സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ്, കെ റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനിലെ എസ് വി ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. എഡി ഇന്‍ ചാര്‍ജ് പി സംഗീത, ഫാം കൗണ്‍സില്‍ അംഗങ്ങളായ ഗിരീഷ് തോട്ടത്തില്‍, ബാലഗോപാലന്‍, പി പി ഷാജി, എ ഷണ്‍മുഖന്‍, സി കെ അനീഷ്, ഋശികേശന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന ഫാം കൗണ്‍സില്‍ യോഗത്തില്‍ നഴ്‌സറിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.