പത്തനംതിട്ട: പീഡനപരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ചു. പത്തനംതിട്ട എആര്‍ ക്യാമ്പില്‍നിന്ന് പുലര്‍ച്ചെ 5.30നാണ് പോലിസ് സംഘം പുറപ്പെട്ടത്. അവിടെ 408ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. 15 മിനിറ്റാണ് സ്വകാര്യ ഹോട്ടലിലെ തെളിവെടുപ്പിനായി പോലിസ് സംഘം എടുത്തത്. തെളിവെടുപ്പിനു ശേഷം രാഹുലിനെ തിരികെ എആര്‍ ക്യാംപിലേക്ക് കൊണ്ടുപോയി. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വ്യാഴാഴ്ച ഉച്ചവരെയാണ് രാഹുലിന്റെ കസ്റ്റഡി കാലാവധി. അതേസമയം, രാഹുല്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നാണ് പോലിസ് വൃത്തങ്ങള്‍ ആരോപിക്കുന്നു.