രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തുമോ? അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അവധി അപേക്ഷ നല്‍കിയിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയില്‍നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തതായും പ്രതിപക്ഷ ബ്ലോക്കില്‍നിന്ന് മാറ്റിയിരുത്തണമെന്നും കാട്ടി പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. അതിനാല്‍ രാഹുലിനെ പ്രതിപക്ഷത്ത് നിന്ന് മാറ്റിയിരുത്തും. പരാതിക്കാര്‍ പോലുമില്ലാത്ത ആരോപണങ്ങളെ തുടര്‍ന്നാണ് രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പറയുന്നുണ്ട്. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് അവരുടെ ആവശ്യം. അതിനായ് സോഷ്യല്‍മീഡിയയില്‍ കാംപയിനുമുണ്ട്.