പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പോലിസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ കെപിഎം ഹോട്ടലില്‍നിന്ന് ശനിയാഴ്ച രാത്രി 12.30-ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രത്തിനുള്ള പ്രേരണയുമുള്‍പ്പെടെ ആരോപിച്ച് ലഭിച്ച പുതിയ പരാതിയിലാണ് നടപടി എന്നാണ് വിവരം. ഇ-മെയില്‍ വഴിയാണ് പുതിയ പരാതി ലഭിച്ചതെന്നും യുവതിയുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തിയെന്നുമാണ് അറിയുന്നത്. രാഹുലിനെ തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോലീസ് കൊണ്ടുപോയതെന്നാണ് സൂചന. രാഹുല്‍ താമസിച്ചിരുന്ന റൂം നമ്പര്‍ 2002 പോലീസ് സീല്‍ചെയ്തു. കഴിഞ്ഞദിവസമാണ് രാഹുല്‍ ഇവിടെ മുറിയെടുത്തത്. രാഹുലിനെതിരെ നിലവില്‍ മൂന്നു കേസുകളാണുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു.