രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Update: 2026-01-28 01:53 GMT

പത്തനംതിട്ട: വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. രാഹുലും പരാതിക്കാരിയായ സ്ത്രീയും തമ്മില്‍ നടത്തിയ ആശയവിനിമയം അടക്കം പരിശോധിച്ച ശേഷമാണ് പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയുക. പരാതിക്കാരി ഇപ്പോള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിച്ചു. എന്നാല്‍, കേസിലെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും രാഹുല്‍ സഹകരിക്കുന്നില്ലെന്നും പോലിസ് കോടതിയില്‍ വാദിച്ചു. നിലവിലെ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പോലിസ് വാദിച്ചു. കേസില്‍ നിലവില്‍ രാഹുല്‍ 17 ദിവസമായി ജയിലിലാണ്.