തിരുവനന്തപുരം: ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖ പുറത്ത്. ഗര്‍ഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ട് യുവതിക്ക് രാഹുല്‍ അയച്ച വാട്‌സാപ്പ് സന്ദേശവും പുറത്തുവന്നു. പിന്നീട്, ഗര്‍ഭഛിദ്രം നടത്തണമെന്ന് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടു. കുട്ടി വേണമെന്നുള്ളത് രാഹുലിന്റെ പ്ലാന്‍ ആയിട്ടും എന്തിനാണ് ഇപ്പോള്‍ മാറുന്നത് എന്തിനെന്ന് യുവതി ചോദിക്കുന്നുണ്ട്. ഇതിന് രാഹുല്‍ ഉത്തരം നല്‍കുന്നില്ല. രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെയും വധഭീഷണി മുഴക്കുന്നതിന്റെയും എന്നു കരുതപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെയെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.