പത്തനംതിട്ട: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. വിദേശത്ത് ജോലി ചെയ്യുന്ന വിവാഹിതയായ സ്ത്രീ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിനെ ജയിലില്‍ അടച്ചിരിക്കുന്നത്. കേസില്‍ മൂന്നു ദിവസം രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ വാദിക്കുക. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും പ്രോസിക്യൂഷന്‍ വാദിക്കും. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടലില്‍ യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചേക്കും. രാഹുലിന് വേണ്ടി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് ഹാജരാകും.