ഇന്ത്യന്‍ സൈന്യം രാജ്യത്തെ പത്തുശതമാനത്തിന്റെ നിയന്ത്രണത്തില്‍: രാഹുല്‍ഗാന്ധി.

Update: 2025-11-04 14:29 GMT

പറ്റ്‌ന: ഇന്ത്യന്‍ സൈന്യം രാജ്യത്തെ പത്തുശതമാനത്തിന്റെ നിയന്ത്രണത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

''രാജ്യത്തെ 90 ശതമാനം ജനങ്ങളും ദലിത്, മഹാദലിത്, പിന്നാക്ക, അതിപിന്നാക്ക, അല്ലെങ്കില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. 90 ശതമാനം ആളുകളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നാണ് വരുന്നത്. ഇന്ത്യയിലെ 500 വലിയ കമ്പനികളുടെ പട്ടികയെടുത്താല്‍, പിന്നാക്ക, ദലിത് സമുദായങ്ങളില്‍ നിന്നുള്ള ആരെയും കാണാന്‍ കഴിയില്ല. അവരെല്ലാം ആ പത്ത് ശതമാനത്തില്‍ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവര്‍ക്കാണ് ലഭിക്കുന്നത്. സായുധസേനയുടെ നിയന്ത്രണം അവര്‍ക്കാണ്. ബാക്കിയുള്ള 90 ശതമാനം ജനതയെ എവിടെയും പ്രതിനിധീകരിക്കുന്നതായി കാണാന്‍ കഴിയില്ല''-രാഹുല്‍ വിശദീകരിച്ചു.

'' നീതിന്യായ വ്യവസ്ഥയെ നോക്കൂ. അവര്‍ക്ക് അവിടെയും എല്ലാം ലഭിക്കും. അവര്‍ക്ക് സൈന്യത്തിന്റെ മേല്‍ നിയന്ത്രണമുണ്ട്. 90 ശതമാനത്തില്‍ നിന്നുള്ളവരെ നിങ്ങള്‍ക്ക് എവിടെയും കണ്ടെത്താന്‍ കഴിയില്ല.''-രാഹുല്‍ ഗാന്ധി പറഞ്ഞു.