രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ദീപ
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഭാര്യ ദീപ. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കെതിരെ തെറ്റായ കാര്യങ്ങള്‍ പറയുമ്പോള്‍ യഥാര്‍ത്ഥ പരാതികള്‍ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടാവും. വ്യാജ പരാതികള്‍ ശരിയായ പരാതികളെ ബാധിക്കും. സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള മീടു പോലെ പുരുഷന്‍മാരുടെ മെന്‍ടുവും ചര്‍ച്ച ചെയ്യപ്പെടണം. നിലവിലെ കേസില്‍ രാഹുല്‍ ഈശ്വറിനെതിരേ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും ദീപ പറഞ്ഞു.