രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. സൈബര്‍ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിക്കാരിയുടെ വിവരങ്ങള്‍ താന്‍ പറഞ്ഞിട്ടില്ലെന്നും കേസിലെ കാര്യങ്ങളാണ് പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.