രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Update: 2025-11-30 15:58 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ പോലിസ് അറസ്റ്റ് ചെയ്തു. യുവതി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ലൈംഗികപീഡനക്കേസിലെ പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന വകുപ്പ് പ്രകാരമാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ നാളെ കോടതിയില്‍ ഹാജരാക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ നിരവധി വീഡിയോകളാണ് രാഹുല്‍ ഈശ്വര്‍ പ്രസിദ്ധീകരിച്ചിരുന്നത്. പരാതിക്കാരിയായ യുവതിയുടെ വാദങ്ങള്‍ വ്യാജമാണെന്നും രാഹുല്‍ ഈശ്വര്‍ വീഡിയോകളില്‍ പറഞ്ഞു. ഇതോടെയാണ് പരാതിയും കേസും അറസ്റ്റും. കേസില്‍ ജാമ്യത്തിലിറങ്ങിയാല്‍ സമാനമായ വാദങ്ങള്‍ ഉന്നയിക്കാന്‍ രാഹുല്‍ ഈശ്വറിന് സാധിക്കില്ല.