ചോദ്യപേപ്പര്‍ ചോര്‍ച്ച: അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

Update: 2025-03-05 04:43 GMT

കോഴിക്കോട്: പത്താം ക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ പ്യൂണ്‍ അബ്ദുല്‍ നാസറിനെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസില്‍ അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് സ്ഥാപനത്തിലെ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി കെ ഫഹദും അബ്ദുള്‍ നാസറും മുമ്പ് ഒരേ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് വിവരം. കഴിഞ്ഞ പത്താം ക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യക്കടലാസില്‍ 18 മുതല്‍ 26 വരെ എല്ലാ ചോദ്യങ്ങളും കേസിലെ ഒന്നാം പ്രതിയായ എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് യൂട്യൂബ് ചാനലില്‍ പ്രവചിച്ചിരുന്നു.