ഖത്തര്‍ ലോകകപ്പ്: കൊടിമരങ്ങള്‍ നാട്ടി

ഡെന്മാര്‍ക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, എന്നിവയാണ് ദോഹ ലോകകപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയ ആദ്യം ടീമുകള്‍

Update: 2021-11-18 03:14 GMT

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ ഒരു വര്‍ഷ കൗണ്ട് ഡൗണ്‍ ആരംഭിക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി അധികൃതര്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു തുടങ്ങി. ഇതിനോടകം യോഗ്യത നേടിയ അഞ്ച് ടീമുകളുടെ പതാകകള്‍ ഉയര്‍ത്തി കഴിഞ്ഞു. യോഗ്യത നേടിയ അഞ്ച് രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡര്‍മാരാണ് പതാകകള്‍ ഉയര്‍ത്തിയത്. ഡെന്മാര്‍ക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, എന്നിവയാണ് ദോഹ ലോകകപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയ ആദ്യം ടീമുകള്‍. ആതിഥേയരായ ഖത്തറും തങ്ങളുടെ പതാക ഉയര്‍ത്തിയിട്ടുണ്ട്. കായിക ലോകം കീഴടക്കാന്‍ കച്ചമുറുക്കുന്നവരുടെ കൊടിയടയാളങ്ങള്‍ ചുമലിലേറ്റി ദോഹ കോര്‍ണീഷ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ദോഹയുടെ അടയാള സ്തംഭങ്ങളായ ദഫ്‌ന ടൗണ്‍ഷിപ്പ് ടവറുകള്‍ക്ക് അഭിമുഖമായി ആദ്യം സ്ഥാനമുറപ്പിച്ച അഞ്ച് ടീമുകളുടെ പതാകകളും അടുത്ത അവകാശികള്‍ക്കായുള്ള കൊടിമരങ്ങളുമാണ് കഴിഞഅഞ ദിവസങ്ങളിലായി സ്ഥാപിച്ചു തുടങ്ങിയത്.

Tags: