ഇസ്രായേലി ആക്രമണത്തില്‍ സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടെന്ന് ഖത്തര്‍

Update: 2025-09-09 17:21 GMT

ദോഹ: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖത്തറി സൈനികന്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍. നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഖത്തറി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു. ആക്രമണം നടന്ന പ്രദേശം സുരക്ഷിതമാക്കി പ്രത്യേക വിഭാഗങ്ങള്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.