ദോഹ: ഇസ്രായേല്‍ വംശഹത്യ നടത്തിയ ഗസയിലേക്ക് സഹായം എത്തിക്കാന്‍ പ്രത്യേക ഇടനാഴി തുറന്ന് ഖത്തര്‍. വീടുകള്‍ തകര്‍ത്തതിനാല്‍ പുറത്ത് കഴിയേണ്ടി വരുന്ന നാലരലക്ഷം പേര്‍ക്ക് വേണ്ട ടെന്റുകളാണ് ആദ്യം എത്തിക്കുക. ഗസ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഖത്തറി കമ്മിറ്റിയുമായി സഹകരിച്ചുവരുന്നതായി ഗസ സിറ്റി മേയര്‍ യഹ്‌യ അല്‍ സരാജ് അറിയിച്ചു. '' ഒരുമാസം നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനാണിത്. ഫലസ്തീനികളെ സുരക്ഷിതമാക്കലാണ് ലക്ഷ്യം.''-അദ്ദേഹം പറഞ്ഞു. അതേസമയം, സഹായപ്രവര്‍ത്തനങ്ങളുടെ ചുമതല അംബാസഡര്‍ മെഹ്മെത്ത് ഗുല്ലോഗ്‌ലുവിന് നല്‍കിയതായി തുര്‍ക്കി അറിയിച്ചു. മെഹ്മെത്ത് ഗുല്ലോഗ്‌ലു കഴിഞ്ഞ ദിവസം ഗസയില്‍ എത്തി ആവശ്യങ്ങള്‍ പരിശോധിച്ചു. തുര്‍ക്കിയില്‍ നിന്നും 900 ടണ്‍ ഭക്ഷം ഉടന്‍ ഗസയില്‍ എത്തും.