ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും മലപ്പുറം കുറ്റിപ്പുറം സ്വദേശിയുമായ കെ മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു മരണം. അലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറും ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. കേരളത്തിലെയും ഖത്തറിലെയും നിരവധി ഫുട്‌ബോള്‍ മല്‍സരങ്ങളുടെ സംഘാടകനും മാപ്പിളപാട്ട് ഗായകനുമായിരുന്നു. 1976ല്‍, പത്തൊമ്പതാം വയസില്‍ കപ്പലിലാണ് കെ മുഹമ്മദ് ഈസ ഖത്തറിലെത്തിയത്.