ദോഹ: ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ വ്യോമപാത അടച്ച് ഖത്തര്‍. രാത്രി ഒമ്പതുവരെയാണ് നടപടി. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംഭവവികാസങ്ങളില്‍ പ്രാദേശിക-അന്തര്‍ദേശീയ പങ്കാളികളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.