ഗസയിലെ ബോംബാക്രമണ വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-09-20 07:18 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശത്തിനെത്തിയ ഇസ്രായേലി സൈന്യത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ജബാലിയ അഭയാര്‍ത്ഥി ക്യാംപിന് പടിഞ്ഞാറ് വശത്തുള്ള സഫ്താവി ജങ്ഷനില്‍ കുഴിബോംബ് സ്ഥാപിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ഈ ആക്രമണം നടന്നത്.

'മരണം മിഥ്യയാണ്. മരണത്തെ അന്വേഷിക്കുന്നവര്‍ എന്ന് മുതലാണ് അതിനെ ഭയക്കുന്നത്? ദൈവമാണ സത്യം, നമ്മള്‍ മരിക്കുകയും ജീവിക്കുകയും ചെയ്യും. നമ്മുടെ ജീവിതം കുതിരകളെപ്പോലെ നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. നമുക്ക് ഏറ്റവും മികച്ചതായി തോന്നുന്നവയില്‍ മാത്രമേ നമ്മള്‍ കയറൂ. ദൈവത്തിനാണ് വിജയം''-പോരാളി പറയുന്നു. ഇസ്രായേലിന്റെ ഗിഡിയന്‍ രഥം-2 ഓപ്പറേഷന് മറുപടിയായി 'മൂസയുടെ വടി' എന്ന പേരിലാണ് ഹമാസ് ഓപ്പറേഷനുകള്‍ നടത്തുന്നത്. ഇത്തവണ അല്‍ഭുദങ്ങളുടെ കാലമാണെന്നാണ് ഹമാസ് പ്രഖ്യാപിച്ചു കഴിഞ്ഞു.