ഖാന്‍ യൂനിസില്‍ തൂഫാനുല്‍ അഖ്‌സ മോഡല്‍ ആക്രമണം നടത്തി ഹമാസ്; ഇസ്രായേലി സൈന്യത്തിന്റെ താവളം തകര്‍ത്തു(വീഡിയോ)

Update: 2025-09-29 04:31 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ താവളം ആക്രമിച്ച് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായേലി സൈന്യം പുതുതായി നിര്‍മിച്ച താവളം ആഗസ്റ്റ് 20നാണ് തകര്‍ത്തത്. ദാവൂദിന്റെ കല്ലുകള്‍ എന്ന പേരിലുള്ള ഓപ്പറേഷനിലാണ് തൂഫാനുല്‍ അഖ്‌സ മോഡല്‍ ആക്രമണം നടത്തിയത്. പോരാളികള്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതും ടണലില്‍ നിന്നും പുറത്തുവരുന്നതും ആക്രമണം നടത്തുന്നതും വീഡിയോയില്‍ കാണാം.

ആന്റി ടാങ്ക് മിസൈലുകളും യന്ത്രത്തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് മുമ്പ് 24 മണിക്കൂര്‍ താവളം നിരീക്ഷിച്ചിരുന്നു. ഇസ്രായേലി സൈനികര്‍ ഒളിച്ചിരുന്ന പ്രദേശത്തെ വീടുകളും അല്‍ ഖസ്സം ബ്രിഗേഡ് ആക്രമിച്ചു. പ്രദേശത്തേക്ക് എത്താന്‍ ശ്രമിച്ച കൂടുതല്‍ ഇസ്രായേലി സൈനികരെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ വിക്ഷേപിച്ച് തടഞ്ഞു. പിന്നീട് ഇസ്രായേലി സൈനികര്‍ എത്തിയപ്പോള്‍ ഒരു അല്‍ ഖസ്സം പോരാളി രക്തസാക്ഷ്യ ഓപ്പറേഷനും നടത്തി. അതില്‍ നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു.