ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ് തകര്‍ത്തു. ജബലിയ ക്യാംപിന് സമീപം വച്ചാണ് ടാങ്കുകള്‍ തകര്‍ത്തത്. ചൈനീസ് നിര്‍മിത 69-1 ആര്‍പിജി ലോഞ്ചറും അല്‍ യാസീന്‍ 105 ആന്റി ടാങ്ക് ഗ്രനേഡുമാണ് ഇതിനായി ഉപയോഗിച്ചത്.