ഗസയിലെ സഹായം കൊള്ളയടിക്കുന്നവരെ നേരിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ് (വീഡിയോ)

Update: 2025-08-10 15:13 GMT

ഗസ സിറ്റി: ഇസ്രായേലിന്റെ ഉപരോധത്തിലുള്ള ഗസയിലെ ജനങ്ങള്‍ക്കുള്ള ഭക്ഷണവും മറ്റും തട്ടിയെടുക്കുന്ന സംഘങ്ങളെ ആക്രമിച്ച് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. സഹായം മോഷ്ടിക്കുന്ന ഒരാളുടെ കാറിന് അല്‍ ഖസ്സം പോരാളികള്‍ തീയിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗസ സിറ്റിയിലെ ശെയ്ഖ് റദ്‌വാന്‍ പ്രദേശത്താണ് സംഭവം. ഇസ്രായേലി സൈന്യത്തിന്റെ താവളത്തിന് തൊട്ടടുത്താണ് 200ഓളം സായുധ പോരാളികള്‍ തെരുവില്‍ എത്തി മോഷ്ടാക്കളെ നേരിട്ടത്. കള്ളന്‍മാരെ പിടികൂടിയ ഉടന്‍ ശിക്ഷിച്ചെന്ന അല്‍ ഖസ്സം പോരാളികളുടെ പ്രഖ്യാപനത്തെ പ്രദേശവാസികള്‍ പിന്തുണക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

കള്ളന്‍മാരെയും കൊള്ളക്കാരെയും പിടികൂടാന്‍ ഗസ ആഭ്യന്തര വകുപ്പിന്റെ 'ആരോ'യൂണിറ്റുമായി സഹകരിച്ചാണ് അല്‍ ഖസ്സം ബ്രിഗേഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇസ്രായേലുമായി സഹകരിച്ചാണ് പല കൊള്ള സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. സഹായം നല്‍കി ഫലസ്തീനികളെ കൈയ്യിലെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്.