രക്തസാക്ഷികളായ നേതാക്കളുടെ ചിത്രങ്ങള്‍ പങ്കുവച്ച് അല്‍ ഖസ്സം ബ്രിഗേഡ്‌സ് (വീഡിയോ)

Update: 2025-08-31 16:21 GMT

ഗസ സിറ്റി: 2023 ഒക്ടോബര്‍ ഏഴിന് ശേഷം രക്തസാക്ഷികളായ നേതാക്കളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഹമാസ്് രാഷ്ട്രീയകാര്യസമിതി മേധാവി ഇസ്മാഈല്‍ ഹനിയ, യഹ്‌യാ സിന്‍വാര്‍, മുഹമ്മദ് ദെയ്ഫ്, മുഹമ്മദ് സിന്‍വാര്‍, മര്‍വാന്‍ ഇസ്സ, ബാസിം ഇസ്സ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അല്‍ ഖസ്സം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദയെ കൊലപ്പെടുത്തിയെന്ന ഇസ്രായേലി അവകാശവാദത്തിന് ശേഷമാണ് ഈ വീഡിയോ പുറത്തുവന്നത്.