പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍

Update: 2025-12-22 09:15 GMT

കൊച്ചി: പി വി അന്‍വര്‍ നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തി. ഇന്ന് കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കമരാജ് കോണ്‍ഗ്രസിനെയും സഹകരിപ്പിക്കും. അസോസിയേറ്റഡ് അംഗങ്ങളായിട്ടാണ് മൂന്ന് പാര്‍ട്ടികള്‍ക്കും പ്രവേശനം നല്‍കിയിരിക്കുന്നത്. പിന്നീട് ഘടകകക്ഷിയാക്കാനാണ് തീരുമാനം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടി മുസ്ലിം ലീഗും കോണ്‍ഗ്രസും മുന്‍കൈ എടുക്കും. പി ജെ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും സമാന്തരമായി നടക്കും. ഒരു പാര്‍ട്ടിയെയും അങ്ങോട്ട് പോയി ക്ഷണിക്കേണ്ടതില്ലെന്നുള്ള തീരുമാനവും ഇന്ന് എടുത്തിട്ടുണ്ട്. യുഡിഎഫ് ആശയത്തില്‍ താല്‍പര്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെ എന്നാണ് യുഡിഎഫ് നിലപാട്.