ബിജെപി നേതാവിന്റെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ പിടികൂടണമെന്ന് എസ്ഡിപിഐ

പുത്തൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബിജെപി നേതാവിന്റെ മകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. പുത്തൂരിലെ ബിജെപി നേതാവായ ജഗന്നിവാസ് റാവുവിന്റെ മകന്‍ കൃഷ്ണറാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. എസ്ഡിപിഐ പുത്തൂരു മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബൗവിന്റെ നേതൃത്വത്തില്‍ ജൂലൈ രണ്ടിനാണ് കില്ലെ മൈതാനത്ത് പ്രതിഷേധം നടന്നത്. എന്നാല്‍, പ്രതിയെ ഇതുവരെ പിടികൂടാത്ത പോലിസ് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.