ഇറാന്‍ ജനതയെ സഹായിക്കാന്‍ ശ്രമിക്കുന്നു: വ്‌ളാദിമിര്‍ പുടിന്‍

Update: 2025-06-23 14:42 GMT

മോസ്‌കോ: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യയിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. ഇറാനിയന്‍ ജനതയെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ യുഎസ് ബോംബര്‍ വിമാനങ്ങള്‍ ആക്രമിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മോസ്‌കോയിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.

റഷ്യയുമായുള്ള ഇറാന്റെ ബന്ധം ചരിത്രപരമാണെന്ന് അബ്ബാസ് അരഗ്ച്ചി പറഞ്ഞു. ഇപ്പോള്‍ അത് തന്ത്രപരമായ ബന്ധമാണ്. ഇതുവരെ റഷ്യ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.