കാലിഫോണിയ: 1992 മുതല്‍ യുഎസില്‍ താമസിക്കുന്ന ഇന്ത്യക്കാരിയെ തടങ്കലിലാക്കി. പഞ്ചാബില്‍ നിന്നും 1992ല്‍ കാലിഫോണിയയില്‍ താമസമാക്കിയ ഹര്‍ജീത് കൗര്‍ എന്ന 73കാരിയെയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് തടങ്കലില്‍ ആക്കിയിരിക്കുന്നത്. കാലിഫോണിയയിലെ ഹെര്‍ക്കുലീസില്‍ താമസിക്കുന്ന കൗറിനെ ഒരു പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. തന്റെ മുത്തശ്ശി ക്രിമിനല്‍ അല്ലെന്നും അവരെ വെറുതെവിടണമെന്നും പേരക്കുട്ടി സുഖ്ദീപ് കൗര്‍ ആവശ്യപ്പെട്ടു. കൗറിനെ വെറുതെവിടണമെന്നാവശ്യപ്പെട്ട് 200 പേര്‍ കഴിഞ്ഞ ദിവസം എല്‍ സൊബാന്ദ്ര സിഖ് ഗുരുദ്വാരയ്ക്ക് സമീപം പ്രതിഷേധിച്ചു. വഴിയിലൂടെ പോയ കാറുകള്‍ ഹോണ്‍ അടിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
