പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാറുകാരന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍

Update: 2025-02-10 17:06 GMT

പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാറുകാരന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. ഒരു പ്രതിക്ക് പ്രായം 19 വയസാണ്. പോക്‌സോ കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അടൂര്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കും.