പത്തനംതിട്ട: കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കാണാതായ കിടങ്ങന്നൂര്‍ എസ്ബിജിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പുറത്തുപോയ വിദ്യാര്‍ഥികളെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ കുട്ടികളിലൊരാളുടെ വസ്ത്രങ്ങള്‍ കനാല്‍ക്കരയില്‍ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം തന്നെ തിരച്ചിലാരംഭിച്ചിരുന്നെങ്കിലും കനാലിലെ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ കണ്ടെത്താനായില്ല. ഞായറാഴ്ച കനാലിന്റെ അളവ് കുറച്ചതിനു ശേഷം ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ ലഭിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.