പത്തനംതിട്ട: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആണ്‍സുഹൃത്തും ഇരയുടെ അമ്മയും അറസ്റ്റില്‍. റാന്നി അങ്ങാടി സ്വദേശി ജയ്‌മോന്‍ ആണ് അറസ്റ്റിലായത്. 2024 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ചു നല്‍കിയത് അമ്മയാണെന്ന് പോലിസ് പറഞ്ഞു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു. ജയ്‌മോന്‍ മുമ്പ് ഒരു കൊലക്കേസില്‍ പ്രതിയാണ്.