പരപ്പനങ്ങാടി: മംഗലാപുരത്തെ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പരപ്പനങ്ങാടി സ്വദേശി പുളിക്കലകത്ത് സെയ്തലവി ഹാജി (77) നിര്യാതനായി. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജീവകാരുണ്യ സേവകനുമായിരുന്നു. പരപ്പനങ്ങാടി ഹാര്‍ബര്‍ നിയമ പോരാട്ട സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ശനിയാഴ്ച്ച മൂന്ന് മണിക്ക് അങ്ങാടി വലിയ ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
ഭാര്യമാര്‍: സൈനബ, സല്‍മ.
മക്കള്‍: അബ്ദുല്‍ മുനീര്‍ (ബിസിനസ്), നസീമ, ശമീര്‍ (ബിസിനസ്), ശമീന.
മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ (കുഞ്ഞാവാസ് ബിസനസ് ഗ്രുപ്പ്), സജ്‌ന, ആഷിഖ് (കാഞ്ഞങ്ങാട്).