ലണ്ടനില്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുടെ കാര്‍ തടയാന്‍ ശ്രമം(വീഡിയോ)

Update: 2025-03-06 02:48 GMT

ലണ്ടന്‍: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ കാര്‍ തടയാന്‍ ശ്രമം. ലണ്ടനിലെ ചാത്തം ഹൗസില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രദേശത്ത് പ്രതിഷേധിച്ചിരുന്ന ഖലിസ്താന്‍ അനുകൂലികളില്‍ ഒരാള്‍ എസ് ജയശങ്കറിന്റെ കാര്‍ തടയാന്‍ ശ്രമിച്ചത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പ്രതിഷേധക്കാരനെ പിടിച്ചുമാറ്റി. മാര്‍ച്ച് നാലു മുതല്‍ ഒമ്പതുവരെയാണ് എസ് ജയശങ്കര്‍ യുകെയിലുണ്ടാവുക.