മലപ്പുറം. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത ഇഡി നടപടി പ്രതിഷേധാര്‍ഹവും ഇന്ത്യന്‍ ഭരണഘടന അനുവദിച്ച സംഘടനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും വഹ്ദത്തെ ഇസ്‌ലാമി കേരള സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ക്കുന്ന മുഴുവന്‍ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യുന്ന പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ്.
വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ കേന്ദ്ര സര്‍ക്കര്‍ അജണ്ടയുടെ തുടര്‍ച്ചയാണിത്. വ്യാജ കുറ്റങ്ങള്‍ ചുമത്തി എതിരാളികളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസ് ചുമത്തി അടിച്ചമര്‍ത്തുകയും ചെയ്യുന്ന ബിജെപി ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ട അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവന പറയുന്നു.