ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം

Update: 2025-06-13 16:57 GMT

സന്‍ആ: ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എല്ലാ വെള്ളിയാഴ്ച്ചയും നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുത്തവരാണ് ഇറാന് പിന്തുണ പ്രഖ്യാപിച്ചത്. യുഎസിനും ഇസ്രായേലിനും മരണം എന്ന മുദ്രാവാക്യത്തോടെ നടത്തിയ മാര്‍ച്ചില്‍ നീതിന്യായ മന്ത്രി മുജാഹിദ് അബ്ദുല്ല തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.


ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയിലും മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേലിന്റെ ആക്രമണങ്ങളിലും നിശബ്ദത പാലിക്കുന്നവര്‍ക്ക് ദൈവശിക്ഷയുണ്ടാവുമെന്ന് മുജാഹിദ് അബ്ദുല്ല പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച്ച വൈകീട്ട് യെമനില്‍ നിന്ന് ഹൂത്തികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ വിക്ഷേപിക്കുകയും ചെയ്തു.