മണി ഹീസ്റ്റില്‍ നിന്ന് പ്രചോദനം; 150 കോടിയുടെ തട്ടിപ്പ് നടത്തിയ 'പ്രഫസറും' സംഘവും അറസ്റ്റില്‍

Update: 2025-11-05 13:00 GMT

ന്യൂഡല്‍ഹി: പോപുലര്‍ നെറ്റ്ഫ്‌ളിക്‌സ് സീരീസായ മണി ഹീസ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 150 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. അര്‍പിത്, പ്രഭാത്, അബ്ബാസ് എന്നിവരാണ് അറസ്റ്റിലായത്. അഭിഭാഷകനായ അര്‍പിതാണ് പ്രഫസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പ്രഭാത് അമാന്‍ഡ എന്ന പേരിലും അറിയപ്പെട്ടു. സ്റ്റോക്ക് മാര്‍ക്ക്റ്റ് ടിപ്‌സ് നല്‍കുമെന്ന പേരില്‍ നൂറുകണക്കിന് വാട്ട്‌സാപ്പ് ഗ്രൂപ്പുകളും മറ്റും നടത്തിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലിസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ നോയ്ഡയിലും പശ്ചിമബംഗാളിലെ സില്‍ഗുഡിയിലും പോലിസ് സംഘം റെയ്ഡുകള്‍ നടത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തതായി പോലിസ് അറിയിച്ചു.