യുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന്‍ അനുകൂലികള്‍ (വീഡിയോ)

Update: 2025-06-20 06:53 GMT

ലണ്ടന്‍: യുകെയിലെ റോയല്‍ എയര്‍ഫോഴ്‌സിന്റെ ക്യാംപില്‍ കയറി രണ്ടു വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന്‍ അനുകൂലികള്‍. ഓക്‌സ്‌ഫോഡ്ഷയറിലെ ബ്രിസ് നോര്‍ട്ടന്‍ പ്രദേശത്തെ ക്യാംപിലാണ് രണ്ടുപേര്‍ കയറി രണ്ടു സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയത്.


ഈ താവളത്തില്‍ നിന്നും എല്ലാ ദിവസവും സൈപ്രസിലെ അക്രോതിരിയിലേക്ക് യുദ്ധവിമാനങ്ങള്‍ പോവുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞു. ഈ സൈനിക വിമാനങ്ങള്‍ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ഇസ്രായേലിന് ആയുധങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ നടപടി സ്വീകരിച്ചത്. സാധാരണക്കാര്‍ക്ക് പോലും വംശഹത്യ തടയാന്‍ സാധിക്കുമെന്നും ഫലസ്തീന്‍ ആക്ഷന്‍ അറിയിച്ചു. സൈനികര്‍ അടക്കം 7300 പേരുള്ള കേന്ദ്രത്തിലാണ് ഇവര്‍ കയറിയത്.