''ചരിത്രം മാറ്റാന്‍ നമുക്ക് കഴിയും'': ആറ് ഇസ്രായേലി തടവുകാരെ കൈമാറി ഹമാസ്; 602 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കണം (video)

Update: 2025-02-22 13:46 GMT

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആറ് ഇസ്രായേലി തടവുകാരെ ഹമാസും ഇസ്‌ലാമിക് ജിഹാദും വിട്ടയച്ചു.


തെക്കന്‍ ഗസയിലെ റഫയിലും മധ്യ ഗസയിലെ നുസൈറത്തിലുമായാണ് തടവുകാരെ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറിയത്. തടവുകാരെ വിട്ടയക്കുന്ന സ്റ്റേജിന്റെ ബോര്‍ഡില്‍ രക്തസാക്ഷി യഹ്‌യാ സിന്‍വാറിന്റെ ചിത്രവുമുണ്ടായിരുന്നു.

സ്റ്റേജിന് മുന്നില്‍ ഇസ്രായേലില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സായുധരായ ഫലസ്തീനികള്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് മാര്‍ച്ച് ചെയ്യുന്ന ചിത്രത്തോടൊപ്പം ചരിത്രത്തിന്റെ ഗതി മാറ്റാന്‍ നമുക്ക് കഴിയും എന്നെഴുതിയ ബോര്‍ഡുകളും പ്രദേശത്ത് സ്ഥാപിച്ചിരുന്നു. ചടങ്ങിനിടെ വിട്ടയക്കപ്പെട്ട ഒരു ഇസ്രായേലി ഫലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തകരുടെ നെറ്റിയില്‍ ഉമ്മവക്കുകയും ചെയ്തു.

2006ല്‍ ഇസ്രായേലി സൈനികന്‍ ഗിലാദ് ഷാലിറ്റ് ഒളിച്ചിരുന്ന സൈനിക ടവറിന്റെയും 2014ല്‍ പിടികൂടിയ ഇസ്രായേലി ഓഫിസര്‍ ഹദാര്‍ ഗോള്‍ഡിനിന്റെയും ചിത്രവും പ്രദേശത്തുണ്ടായിരുന്നു. ഇനി 602 ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ വിട്ടയക്കണം.