ഇറാനെ ഇസ്രായേല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി

Update: 2026-01-24 15:27 GMT

അങ്കാറ: ഇറാനെ ഇസ്രായേല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ബ്രാഡ് കൂപ്പര്‍ ഇസ്രായേലില്‍ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇറാനോട് ഞങ്ങള്‍ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. യുഎസുമായി ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആണവവിഷയത്തില്‍ ധാരണയുണ്ടാക്കാന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്നാണ് ഇറാന്‍ കരുതുന്നത്. പക്ഷേ, യുഎസ് ഓരോ തവണയും ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്ന് ഇറാന്‍ പറയുന്നു. എന്തായാലും വലിയൊരു യുദ്ധത്തിന് പ്രദേശത്തെ രാജ്യങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇസ്രായേലില്‍ എത്തിയ ബ്രാഡ് കൂപ്പര്‍, ഇസ്രായേലി സൈനിക മേധാവി ഇയാല്‍ സാമിറിനെയും എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ തോമര്‍ ബാറിനെയും കാണുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.