സൈനികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി ദര്‍ഗ

Update: 2025-05-10 01:53 GMT

ബംഗളൂരു: സൈനികര്‍ക്കായി കല്‍ബര്‍ഗിയിലെ ഹസറത്ത് ഖ്വാജ ബന്ദേ നവാസ് ദര്‍ഗയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തിയത്. ഖ്വാജ ബന്ദേ നവാസ് സര്‍വകലാശാല ഡയറക്ടര്‍ സയ്യിദ് മുസ്തഫ അല്‍ ഹുസൈനിയും മറ്റു പ്രമുഖരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ പുരോഗതിക്കും സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിനുമായി പ്രാര്‍ത്ഥനകള്‍ നടന്നു.

സംസ്ഥാനത്തെ വിവിധ മുസ്‌ലിം പള്ളികളിലും സൈനികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ശേഷാദ്രിപുരത്തെ ഒരു പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ന്യൂനപക്ഷ കാര്യമന്ത്രി ബി ഇസെഡ് സമീര്‍ അഹമദ് ഖാന്‍ പങ്കെടുത്തു. രാജ്യം അനുവദിക്കുകയാണെങ്കില്‍ പാകിസ്താനില്‍ സൂയിസൈഡ് ബോംബറായി പോവാന്‍ താന്‍ തയ്യാറാണെന്ന് സമീര്‍ ആവര്‍ത്തിച്ചു.