ലബ്‌നാനില്‍ ഇന്ന് രാത്രി മുതല്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍

Update: 2026-04-16 14:07 GMT

ലബ്‌നാനില്‍ ഇന്ന് രാത്രി മുതല്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് രാത്രി മുതല്‍ വെടിനിര്‍ത്തലിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് ഉത്തരവുകള്‍ ലഭിച്ചതായി ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലബ്‌നാനിനെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാതെ സമാധന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ലബ്‌നാനില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതോടെ ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ കരാറിലെത്താനുള്ള സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.