ഖത്തറിലെ ഇസ്രായേലി ആക്രമണം ആശങ്കയുണ്ടാക്കുന്നത്: മാര്‍പാപ്പ ലിയോ പതിനാലാമന്‍
റോം: ഖത്തറിലെ ഇസ്രായേലി ആക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് മാര്‍പാപ്പ ലിയോ പതിനാലാമന്‍. ''ഇപ്പോള്‍ വളരെ ഗുരുതരമായ ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ഖത്തറിലെ ചില ഹമാസ് നേതാക്കള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണം. മുഴുവന്‍ സാഹചര്യവും വളരെ ഗുരുതരമാണ്,'' കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിക്ക് പുറത്ത് പോപ്പ് ലിയോ പറഞ്ഞതായി അന്‍സ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ വേണമെന്ന് രാവിലെ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.