''നമ്മുടെ സഹോദരീ സഹോദരന്മാരെ നാം ഓര്‍ക്കണം''; ഗസയില്‍ പട്ടിണി അടിച്ചേല്‍പ്പിക്കുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഗസയില്‍ അടിയന്തിരമായി സഹായങ്ങള്‍ എത്തിക്കണമെന്ന് മാര്‍പാപ്പ പോപ് ലിയോ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളോട് സംസാരിക്കുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. ''ഗസയിലെ സ്ഥിതി കൂടുതല്‍ ആശങ്കാജനകവും ദുഃഖകരവുമാണ്. അവിടെ ന്യായമായ മാനുഷിക സഹായം എത്തണം. കുട്ടികളും പ്രായമായവരും രോഗികളും ദുരിതമനുഭവിക്കുന്ന ശത്രുത അവസാനിപ്പിക്കണം. ഗസയിലെ യുദ്ധത്തിന്റെ ഫലമായി കഷ്ടപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ, പ്രത്യേകിച്ച് വിശപ്പ്, ഭയം, ദാരിദ്ര്യം എന്നിവ നേരിടുന്ന കുട്ടികളെയും വൃദ്ധരെയും നാം ഓര്‍ക്കണം. മനുഷ്യന്റെ അന്തസ്സും ജീവിക്കാനുള്ള അവകാശവും പവിത്രമാണെന്നും അത് എല്ലാറ്റിനുമുപരി സംരക്ഷിക്കപ്പെടേണ്ടതാണെന്നും നാം ഓര്‍ക്കണം.''-മാര്‍പാപ്പ പറഞ്ഞു.