ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം ഇന്ന്

Update: 2025-05-18 02:21 GMT

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267ാം മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുര്‍ബാന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്നു രാവിലെ 10ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) നടക്കും. കുര്‍ബാനക്കിടയില്‍ മാര്‍പാപ്പയുടെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം പത്രോസിന്റെ ഖബറിലെത്തി പ്രാര്‍ഥിച്ചശേഷമാകും മാര്‍പാപ്പ കുര്‍ബാനയ്‌ക്കെത്തുക.

കുര്‍ബാനയിലെ ആദ്യ 2 വായനകള്‍ സ്പാനിഷ് ഭാഷയിലാണ്. സുവിശേഷവായന ലത്തീനിലും ഗ്രീക്കിലും. തുടര്‍ന്ന് ഡീക്കന്മാര്‍, വൈദികര്‍, മെത്രാന്മാര്‍ എന്നിവരെ പ്രതിനിധീകരിച്ച് കുര്‍ബാനയില്‍ പങ്കെടുക്കുന്ന 3 കര്‍ദിനാള്‍മാരില്‍ ആദ്യത്തെയാള്‍ പാലിയം ധരിപ്പിക്കും. രണ്ടാമത്തെയാള്‍ പ്രത്യേക പ്രാര്‍ഥന ചൊല്ലും.