ഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

Update: 2025-07-20 14:10 GMT

വത്തിക്കാന്‍: ഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഹോളി ഫാമിലി ചര്‍ച്ചില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു ക്രിസ്ത്യാനികളുടെ പേരുകള്‍ ഉറക്കെ വായിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''മാനുഷിക നിയമങ്ങള്‍ പാലിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയെ മാനിക്കാനും ഞാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ കൂട്ട ശിക്ഷ, വിവേചനരഹിതമായ ബലപ്രയോഗം, ജനങ്ങളെ നിര്‍ബന്ധിതമായി നാടുകടത്തല്‍ എന്നിവ നിരോധിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു''-മാര്‍പാപ്പ പറഞ്ഞു.