ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ്; ബസില്‍ തെളിവെടുപ്പ് നടത്തിയേക്കും
കോഴിക്കോട്: ബസില്‍ പീഡനത്തിന് ഇരയായെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന കേസിലെ പ്രതിയായ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവെടുക്കണമെന്നുമാണ് പോലിസിന്റെ ആവശ്യം. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഷിംജിതയെ ബസില്‍ അടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് പോലിസ് ആലോചിക്കുന്നത്. ഇവരുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു.
സംഭവം നടന്ന ദിവസം ഏഴ് വീഡിയോ ഷിജിത ചിത്രീകരിച്ചിരുന്നു. ഈ വീഡിയോകള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ കേസില്‍ അത് ഏറെ നിര്‍ണായകമാകും. അതേസമയം, ആത്മഹത്യാപ്രേരണാക്കുറ്റത്തില്‍ പ്രതിയായ ശേഷം ഷിംജിതയുടെ സഹോദരന്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷിംജിതയെ ബസില്‍വച്ച് ആരോ ശല്യപ്പെടുത്തിയെന്നാണ് പരാതി ആരോപിക്കുന്നത്. ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ഷിംജിത പോലിസിനോട് പറഞ്ഞത്. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.