കല്‍പ്പറ്റ: വയനാട് ഡിസിസി ഖജാഞ്ചി ആയിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുക്കുമെന്ന് പോലിസ്. വയനാട്ടിലെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിജയന്‍ സുധാകരന് കത്തെഴുതിയിരുന്നു. ഈ കത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുക.
വിജയന്റെ ആത്മഹത്യാക്കേസില്‍ മൂന്നാം പ്രതിയായ കെ കെ ഗോപിനാഥന്റെ വീട്ടില്‍ നേരത്തെ പോലിസ് പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും ഗോപിനാഥനും ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷരീഫിന് മുമ്പാകെ ഇന്നും ഹാജരാകും. െ്രെകംബ്രാഞ്ച് സിഐ കൂടി ചേര്‍ന്നാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.