ഒമ്പതുവയസുകാരി അമ്മയായെന്ന വാര്‍ത്ത വ്യാജമെന്ന് പോലിസ്

Update: 2026-01-21 02:59 GMT

ഛണ്ഡീഗഡ്: ഹരിയാനയില്‍ ഒമ്പതുവയസുകാരി അമ്മയായെന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പോലിസ്. സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയ ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഡിവൈഎസ്പി ലളിത് കുമാര്‍ പറഞ്ഞു. ഒമ്പതു വയസുള്ള പെണ്‍കുട്ടി ഒരു കുഞ്ഞുകുട്ടിയെ പരിചരിക്കുന്നതിന്റെ ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

ഹരിയാനയിലെ കൈതാലിലാണ് സംഭവമെന്നും പ്രചാരണമുണ്ടായി. തുടര്‍ന്നാണ് പോലിസ് വിശദമായ അന്വേഷണം നടത്തിയത്. വീഡിയോ പഴയതാണെന്നും വിയറ്റ്‌നാമിലേതാണെന്നും ലളിത് കുമാര്‍ വിശദീകരിച്ചു.