പതിനാറുകാരനെ സഹപാഠികള്‍ മര്‍ദിച്ച സംഭവം; മൂന്നുപേര്‍ക്കെതിരേ കേസ്

Update: 2025-03-04 00:36 GMT

നെടുമങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേ ആര്യനാട് പോലിസ് കൊലപാതകശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം തൊളിക്കോട്ടാണ് സംഭവം നടന്നത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ആരോപണവിധേയരായ മൂന്നു കുട്ടികളെ ചൊവ്വാഴ്ച പൂജപ്പുരയിലെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലെത്തിച്ച് കൗണ്‍സിലിങ്ങിനു വിധേയമാക്കും.