സ്റ്റേഷന് മുന്നില്‍ വച്ച് പരസ്യമായി മദ്യപിച്ച് പോലിസുകാര്‍

Update: 2026-01-27 02:32 GMT

തിരുവനന്തപുരം: കഴക്കൂട്ടം പോലിസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ പരസ്യമായി മദ്യപിച്ചതായി ആരോപണം. ഡ്യൂട്ടി സമയത്ത് സിവില്‍ വേഷത്തില്‍ ഉണ്ടായിരുന്ന ആറ് പോലീസുകാരാണ് മദ്യപിച്ചത്. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവര്‍ വിവാഹ സല്‍ക്കാരത്തിനായി പോയത്.